Web Desk

വാഷിങ്ടണ്‍

July 21, 2020, 9:07 am

കോവിഡ് 19; അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ 64,000 രോഗികള്‍

Janayugom Online

ലോകത്ത് കോവിഡ് വ്യാപനം അതീവഗുരുതരമായി തുടരുന്നു. 14,852,700 പേര്‍ക്കാണ് ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 6,13,213 പേര്‍ രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചു. 8,906,690 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 64,574 പേര്‍ക്കാണ് രോഗബാധയുണ്ടായത്. രാ‍ജ്യത്ത് ഇതുവരെ 40 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒന്നരലക്ഷത്തിനടുത്ത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 21,749 പേര്‍ക്കാണ് ഒറ്റ ദിവസം വെെറസ് ബാധിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21.21 ലക്ഷമായി ഉയര്‍ന്നു. 80,251 പേരാണ് ബ്രസീലില്‍ വെെറസ് ബാധയേറ്റ് മരിച്ചത്.

ലോകത്ത് കോവിഡ് വ്യാപനത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 1,54,917 പേര്‍ക്കാണ് രാജ്യത്ത് വെെറസ് ബാധിച്ചത്. പ്രതിദിന വര്‍ധനാ നിരക്കില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഇതുവരെ 28,099 പേര്‍ മരിച്ചു.

ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങള്‍— റഷ്യ‑7,77,486 ആയി , സൗത്ത് ആഫ്രിക്ക- 3,73,628 പെറു- 3,57,687, മെക്സിക്കോ-3,49,396, ചിലി-3,33,029 സ്പെയിന്‍— 3,11,916 യുകെ- 2,95,372

Eng­lish sum­ma­ry: covid world Update

You may also like this video: