രാജ്യത്ത് 24 മണിക്കൂറിനിടെ 6,536 പുതിയ കോവിഡ് കേസുകള്‍; മരണം 4167 കടന്നു

Web Desk

ന്യൂഡല്‍ഹി

Posted on May 26, 2020, 12:35 pm

രാജ്യത്ത് കോവിഡ് മരണം 4167 കടന്നു. 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535 കോവിഡ് കേസുകളാണ്. 146 പേര്‍ മരിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. 80,722 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവര്‍ 60,490 പേര്‍ക്കാണ്. രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് രാജ്യത്ത് ആശങ്ക ഉയര്‍ത്തുകയാണ്.

രോഗവ്യാപന പട്ടികയില്‍ പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലായിട്ടാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡല്‍ഹിയില്‍ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ രോഗബാധിതര്‍ ഏഴായിരത്തിനടുത്തെത്തി. മരണസംഖ്യ 300 കടന്നു. ഗുജറാത്തില്‍ 14,063 രോഗബാധിതരും 344 മരണവും റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമ ബംഗാളില്‍ രോഗബാധിതര്‍ 4000‑ത്തോടടുത്തു, മരണം 200 കവിഞ്ഞു. രാജസ്ഥാനില്‍ രോഗബാധിതര്‍ 7000 കടന്നു. 72 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണം 163 കടന്നു. ഇന്ന് 145 കോവിഡ് കേസുകള്‍ കണ്ടെത്തി. ബിഹാറില്‍ 163 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 229 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ENGLISH SUMMARY:covid world update
You may also like this video