October 3, 2022 Monday

Related news

October 2, 2022
August 1, 2022
July 23, 2022
July 22, 2022
June 17, 2022
May 28, 2022
May 22, 2022
May 4, 2022
April 17, 2022
April 11, 2022

കോവിഡ് ഭീതിയിൽ ലോകം; മരണം 308,645 കടന്നു

Janayugom Webdesk
വാഷിങ്ടൺ
May 16, 2020 9:10 am

ലോകത്ത് കോവിഡ് വൈറസ് മരണം 308,645 കടന്നു. ആകെ മൊത്തം 4,628,356 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വൈറസ് രോഗമുക്തരായവര്‍ 1,758,039 പേരാണ്. 213 രാജ്യങ്ങളിലാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. അമേരിക്കയാണ് മുന്നില്‍. ആകെ മോത്തം 1,484,285 പേരാണ് അമേരിക്കയില്‍ വൈറസ് ബാധിതര്‍. നിലവില്‍ മരണം 88,507 കടന്നു. 326,242 പേര്‍ രോഗമുക്തി നേടിയവര്‍ .

സ്പെയിനാണ് തൊട്ടടുത്ത രാജ്യം. 274,367 പേര്‍ക്കാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണം 27,459 കടന്നു. 188,967 പേരാണ് രോഗമുക്തി നേടിയത്. റഷ്യ തോട്ട് പിന്നില്‍ നില്‍ക്കുകയാണ്. അവിടെ 2,418 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ട്. യുകെ, ഇറ്റലി,ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി,തുര്‍ക്കി, ഇറാന്‍, ഇന്ത്യ എന്നിവരാണ് വൈറസ് ബാധിത മറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ തൊട്ടുപിന്നില്‍ പെടുന്നത്.

ഇന്ത്യയില്‍ 85,784 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യത്. വിവിധ സംസ്ഥാനങ്ങളില്‍ 2,753 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവര്‍ 30,258 പേരാണ്. വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയില്‍ പുതിയതായി നിലവില്‍ എട്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മോത്തം 82,941 പേര്‍ക്കാണ് ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 78,219 പേര്‍ രോഗമുക്തര്‍ ആയി.

ENGLISH SUMMARY: covid world update

YOU MAY ALSO LIKE THIS VIDEO

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.