Web Desk

June 08, 2020, 9:49 am

ലോകത്ത് 24 മണിക്കൂറിനിടെ 3375 മരണം, 70 ലക്ഷം പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതര്‍

Janayugom Online

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,375 പേരു കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4.05 ലക്ഷം ആയി. ഇന്നലെ മാത്രം വിവിധ രാജ്യങ്ങളിലായി 1.12 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം എഴുപത് ലക്ഷം കഴിഞ്ഞു.

53,758 പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. 34.56 ലക്ഷം പേര്‍ക്ക് രോഗമുക്തി ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ചിലിയില്‍ നിന്നാണ്. 649 പേരാണ് ഇവിടെ രോഗബാധ മൂലം മരണപ്പെട്ടത്. ഇതോടെ ചിലിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2190 ആയി. 1.34 ലക്ഷം രോഗികളാണ് ചിലിയില്‍ ഉള്ളത്.

ഇന്നലെ മാത്രം 19,905 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. 1.12 ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണപ്പെട്ടത്. 7.61 ലക്ഷം പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ബ്രസീലില്‍ 6.91 ലക്ഷം, സ്‌പെയിനില്‍ 2.88 ലക്ഷം, റഷ്യയില്‍ 4.67 ലക്ഷം, ഇറ്റലിയില്‍ 2.34 ലക്ഷം, യുകെയില്‍ 2.86 ലക്ഷം, ഇന്ത്യയില്‍ 2.57 ലക്ഷം എന്നിങ്ങനെയാണ് കോവിഡ് രോഗ ബാധിതരുടെ എണ്ണം.

you may also like this video;