ലോകത്ത് ആകെ കോവിഡ് മരണം 5,14,020

Web Desk

ന്യുയോര്‍ക്ക്

Posted on July 01, 2020, 2:05 pm

ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു. രോഗബാധിതരുടെ എണ്ണം 1,05,90,724 ആയി. നിലവില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് 42,78,434 പേരാണ്. 57,98,270 പേര്‍ വൈറസില്‍ നിന്നും രോഗമുക്തി നേടിയത്. അതെ സമയം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,14,020 ആയി.

കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് യുഎസിലാണ്. 1,30,122 പേര്‍ക്കാണ് രോഗബാധമൂലം യുഎസില്‍ ജീവന്‍ നഷ്ടമായത്. 37,963 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 27,27,061 ആയി ഉയര്‍ന്നു. ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളാണ് മഹാമാരിമൂലം ജീവന്‍ നഷ്ടമായവരുടെ എണ്ണത്തില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍.

ബ്രസീലില്‍ 14,08,485 പേരാണ് ആകെ രോഗബാധിതര്‍. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളവരുടെ എണ്ണത്തിലും യുഎസ് തന്നെയാണ് ഇപ്പോഴും ഒന്നാമത്. റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍.

ENGLISH SUMMARY: covid world upda­tion
You may also like this video

ENGLISH SUMMARY: