Web Desk

March 23, 2020, 10:12 am

ലൈംഗികാതിക്രമക്കേസില്‍ ജയിലിൽ കഴിയുന്ന ഹാര്‍വി വെയിൻസ്റ്റെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു

Janayugom Online

ജയിലില്‍ കഴിയുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മീ ടൂ ആരോപണത്തെത്തുടര്‍ന്ന് ലൈംഗികാതിക്രമക്കേസില്‍ 23 വര്‍ഷത്തെ തടവുശിക്ഷയാണ് 67കാരനായ വെയിന്‍സ്റ്റെയിന് കോടതി വിധിച്ചത്. ന്യൂയോര്‍ക്കിലെ ജയിലിലായിരുന്ന വെയ്ന്‍സ്‌റ്റെയിന്‍ ഇപ്പോൾ ന്യൂയോര്‍ക്കിലെ തന്നെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.

ജയിലിലെ മറ്റ് രണ്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആദ്യ റിപ്പോര്‍ട്ട് ഞായറാഴ്ച വൈകിട്ടോടെയാണ് പുറത്തു വന്നതെന്നും എന്നാൽ ഇതിനെ കുറിച്ച് വെയ്ന്‍സ്‌റ്റെയിന്റെ അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കാണ തയ്യാറായിട്ടില്ല. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്.

you may also like this video;