Web Desk

June 04, 2020, 9:11 am

കൊറോണ ആഗോള മരണനിരക്ക് നാല് ലക്ഷത്തിലേക്ക് അടുക്കുന്നു

അമേരിക്കയില്‍ 24 മണിക്കൂറിനിടെ മാത്രം മരണം 919
Janayugom Online

വാഷിങ്ടണ്‍: ലോകമെമ്പാടുമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,86,731 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 65,61,206 ല്‍ എത്തി. 31,58,041 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 919 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,09,140 ആയി ഉയര്‍ന്നെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 19,01,493 ആണ് രാജ്യത്തെ ഇപ്പോഴത്തെ രോഗബാധിതരുടെ എണ്ണം.

ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 5,83,980ആണ്. റഷ്യ 4,32,277, സ്പെയിന്‍ 2,87,406,ബ്രിട്ടന്‍-2,79,856, ഇറ്റലി-2,33,836, ഫ്രാന്‍സ്-1,51,677, ചിലി-1,13,628, മെക്സിക്കോ-97,326, കാനഡ-93,085, സൗദി അറേബ്യ‑91,182, ചൈന‑83,021.

ബ്രസീലില്‍ മരണം 32,547 ആയി. റഷ്യ‑5,215, സ്പെയിന്‍ 27,128, ബ്രിട്ടന്‍-39,728, ഇറ്റലി-33,601, ഇന്ത്യ‑6,088, ജര്‍മ്മനി-8,699, പെറു-4,894, തുര്‍ക്കി-4,609, ഇറാന്‍-8,012, ഫ്രാന്‍സ്-29,021, ചിലി-1,275, മെക്സിക്കോ-10,637, കാനഡ‑7,498, സൗദി അറേബ്യ‑579,ചൈന‑4,634 എന്നിങ്ങനെയാണ് മരണനിരക്ക്.

eng­lish sum­ma­ry: covid19: glob­al death rate ris­es to four lakh

you also may like this video