നെയ്യാറ്റിന്‍കരയിലെ വാര്‍ഡുകള്‍ ഹോട്സ്‌പോട്ട്

Web Desk
Posted on April 30, 2020, 12:58 pm

നെയ്യാറ്റിന്‍കര നഗരസഭയുടെ ഒന്ന് മുതല്‍ അഞ്ച് വരെയും 40 മുതല്‍ 44 വരെയും 38ാം വാര്‍ഡും ഹോട്സ്‌പോട്ടാക്കി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് പ്രദേശങ്ങളെ ഹോട്സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം കോവിഡ് ബാധിതർ ചികിത്സ തേടിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയില്‍ 88 ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കി. അതീവ ജാഗ്രതയാണ് ജില്ലയില്‍.

പാറശ്ശാല സർക്കാർ ആശുപത്രിയിൽ 29 പേർ, നെയ്യാറ്റിൻകര റോളൻസിൽ 14 പേർ, നിംസിൽ 45 പേരെയുമാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ചവർ ഇവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. മാങ്കാല മേൽപ്പാല സ്വദേശിയായ അറുപത്തിയെട്ടുകാരനും നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയായ അൻപതുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് രോഗികളുടെയും റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരുന്നു.

Eng­lish Sum­ma­ry: covid19; Neyy­at­tinkara Wards hotspot

YOU MAY ALSO LIKE THIS VIDEO