Web Desk

കോഴിക്കോട്

June 04, 2020, 11:37 am

കോവിഡ് രോഗിയുടെ മീന്‍കട തകര്‍ത്തു

Janayugom Online

വടകര തൂണേരിയില്‍ കോവിഡ് ബാധിതന്റെ മീന്‍കട അടിച്ചു തകര്‍ത്തു. പുറമേരി വെള്ളേരി റോഡി ജെ ജെ ചോമ്പാല എന്ന മീന്‍കടയാണ് തകര്‍ത്തത്.

തലശേരിയില്‍ നിന്ന് മീന്‍ എത്തിച്ചാണ് ഇവിടെ കച്ചവടം നടത്തിയിരുന്നത്. രണ്ട് ദിവസം മുമ്പാണ് കച്ചവടക്കാരന് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ബാധിതരെ ആക്രമിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

eng­lish sum­ma­ry: covid19 patien­t’s fish booth destroyed in kozhikkodu

you also may like this video