കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹ പാര്‍ട്ടി നടത്തിയ വനിതാ ലീഗ് നേതാവ് നൂര്‍ബിനാ റഷീദിനും മകന് സുബിന് റഷീദിനുമെതിരെ പൊലീസ് കേസെടുത്തു. ചേവായൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.ക്വാറന്റൈനും നിരോധനാജ്ഞയും ലംഘിച്ചാണ് അനുവദനീയമായതിലും കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിച്ച് വിവാഹ പാര്‍ട്ടി നടത്തിയത്.
സുബിന് റഷീദ് ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് അമേരിക്കയില്‍ നിന്നും നാട്ടില്‍ എത്തിയത്. നാളെ വരെ ക്വാറന്റൈനില്‍ കഴിയാൻ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. മാത്രവുമല്ല, നിരോധനാജ്ഞ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമ്പതിലധികം ആളുകളെ പങ്കെടുപ്പിച്ച് 21ാം തീയതി സഹോദരിയുടെ വിവാഹ സല്‍ക്കാരവും നടത്തിയിരുന്നു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 269, 188, 143, 147 വകുപ്പ് പ്രകാരം നിരോധനാജ്ഞ ലംഘിച്ചതിനും ക്വാറന്റൈന് ലംഘിച്ചതിനുമാണ് കേസ്. മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുൻ വനിതാ കമ്മീഷൻ അംഗവുമാണ് നൂറുബീന.
English Summary: Covid19, police case against Noorbina Rasheed and son.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.