കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിന് ട്രംപ് ഭരണകൂടം പ്രകടിപ്പിക്കുന്ന ആത്മാർത്ഥത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയും സാമ്പത്തിക സഹായവും അമേരിക്ക പ്രഖ്യാപിച്ചു. 2.9 മില്യൺ ഡോളറാണ് അമേരിക്ക ഇന്ത്യ ഗവൺമെന്റിന് നൽകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ഇതു കാരണമാകും.
കൊറോണ വൈറസിനെതിരെ വിവിധ രാജ്യങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമേരിക്ക 274 മില്യൺ ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെയാണ് ഈ തുക വിതരണം ചെയ്യുന്നതിന് ഏൽപിക്കുക. 274 മില്യനിൽ 100 മില്യൻ എമർജൻസി ഹെൽത്ത് അസിസ്റ്റൻസായും, 110 മില്യൻ ഹുമനിറ്റേറിയൻ അസിസ്റ്റൻസായും, 64 മില്യൻ യുഎൻ റഫ്യുജി ഏജൻസിക്കുമായി നൽകും. ഇന്ത്യക്ക് നൽകുന്ന 2.9 മില്യൻ ഡോളർ ലബോറട്ടറി വികസനത്തിനും ടെക്നിക്കൽ വിദഗ്ദർക്കുമാണ്.
പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് കഴിഞ്ഞ 20 വർഷമായി അമേരിക്ക ആരോഗ്യ വികസനത്തിനായി 18.4 ബില്യൻ ഡോളർ നൽകിയിരുന്നു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനാണ് ഈ വിവരങ്ങൾ ത്തിനായി 18.4 ബില്യൻ ഡോളർ നൽകിയിരുന്നു.
English Summary; Covid19: U S announces 2.9 billion dollar aid to India
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.