28 March 2024, Thursday

Related news

March 1, 2024
January 21, 2024
January 2, 2024
October 2, 2023
September 14, 2023
August 11, 2023
August 2, 2023
May 10, 2023
March 15, 2023
March 6, 2023

കോവിഡ് വാക്സിൻ ബുക്കിം​ഗ് ഇനി വാട്ട്സ് ആപ്പിലൂടെയും; എങ്ങനെ ചെയ്യാം ?

Janayugom Webdesk
August 24, 2021 3:09 pm

കോവിഡ് 19 വാക്സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്സാപ് വഴിയും നടത്താം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ രീതി ട്വിറ്ററിലൂടെ അറിയിച്ചത്. വാട്സ് ആപ്പ് വഴി വാക്സീൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി ആദ്യം Book Slot എന്ന് 9013151515 എന്ന നമ്പറിലേക്ക് ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത് അയക്കണം .അതിന് ശേഷം ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാൽ വാക്സീൻ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിശദാംശങ്ങൾ അറിയാൻ സാധിക്കും.

കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള ‘My Gov Coro­na Helpdesk’ എന്ന സംവിധാനത്തിലൂടെ ഇത് ഒരുക്കിയിട്ടുള്ളത്. വാക്സീൻ സർട്ടിഫിക്കറ്റും ഈ രീതിയിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ സൌകര്യമുണ്ട്. നിലവിൽ കോവിൻ ആപ്പ്, വെബ്സൈറ്റ് വഴിയാണ് വാക്സീൻ ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ളത്.
eng­lish summary;covid19 vac­cine slot book­ing via whatsapp
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.