കോവിഡ് 19 വൈറസ് ബാധിച്ച് ദുബൈയിൽ ഒരു മലയാളി കൂടി മരിച്ചു. കാസർകോട് മഞ്ചേശ്വരം ദര്‍മ്മനഗര്‍ മുന്നിപ്പാടി സ്വദേശി ഹമീദ് ബാവാരിക്കല്ലാണ് മരിച്ചത്. ദുബൈയ് ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസം ദുബൈയില്‍ രണ്ട് മലയാളികള്‍ മരിച്ചിരുന്നു.
അതേസമയം, ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,473 ആയി. രോഗബാധിതര്‍ 24,82,343 ആയി. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,939 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 42,518ആയി. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മരണസംഖ്യ 20,852. ഇറ്റലിയില്‍ 24,114 പേരും ഫ്രാന്‍സില്‍ 20,265 പേരുമാണ് ഇതുവരെ മരിച്ചത്.
English Summary: covid19 virus malayalee death in dubai
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.