19 April 2024, Friday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

കോവിഡിന്റെ പുതിയ എക്‌സ്-ഇ വകഭേദം: കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2022 4:45 pm

ലോകത്ത് കൊവിഡിന്റെ പുതിയ എക്സ്ഇ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ രാജ്യത്തെ പ്രധാന ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പുതിയ വകഭേദങ്ങളുടെയും കേസുകളുടെയും നിരന്തരമായ നിരീക്ഷണവും, ശ്രദ്ധയും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളുടെയും, വിഭവങ്ങളുടെയും രംഗത്ത് , കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത നിരന്തരം അവലോകനം ചെയ്യാന്‍ ഡോ. മാണ്ഡവ്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍ യജഞം പൂര്‍ണ്ണ വേഗതയില്‍ നടത്തണമെന്നും അര്‍ഹരായ എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ നീതി ആയോഗ് അംഗം ഡോ.വി കെ പോള്‍, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേരിയ, ഐസിഎംആര്‍ ഡിജി ഡോ ബല്‍റാം ഭാര്‍ഗവ, ഡോ. എന്‍ കെ അറോറ, എന്‍ടിജിഐ ‚ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Covid’s new X‑E vari­ant: Review meet­ing chaired by Union Health Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.