കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ആൾ അക്രമാസക്തനായി; നഴ്സുമാർക്കും മറ്റൊരു രോഗിയ്ക്കും പരിക്കേറ്റു

Web Desk

കൊല്ലം

Posted on March 23, 2020, 3:56 pm

കൊവിഡ്19 നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ അക്രമാസക്തനായി. അക്രമത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർക്കും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുണ്ടറ സ്വദേശിയ്ക്കും പരിക്കേറ്റു. കൊല്ലത്തെ ആശ്രാമം പിഡബ്ല്യുജി വനിതാ ഹോസ്റ്റലിലാണ് സംഭവം. നിരീക്ഷണത്തിലായിരുന്ന ഇയാൾ നിരീക്ഷ കേന്ദ്രത്തിന്റെ ചില്ലുകൾ അടിച്ച് തകർത്തു. ഇയാൾ മാനസിക രോഗിയാണെന്നും ഇതിന് ഗുളിക കഴിക്കുകയാണെന്നുമുള്ള വിവരങ്ങൾ വീട്ടുകാർ മറച്ചു വെച്ചിരുന്നു. ഞായറാഴ്ച്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്.

അതേസമയം, കൊവിഡ് 19 നെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടക്കും. കടകൾ പൂർണ്ണമായി അടച്ചിടേണ്ടതില്ലെന്ന് തീരുമാനം. കാസർകോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർകോട് ജില്ലയിൽ പൂർണ്ണ ലോക് ഡൗണിനാണ് തീരുമാനം.

കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കൂടുതൽ നിയന്ത്രണം. അവശ്യ സർവ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല. കൊവിഡ് ബാധിത ജില്ലകളിൽ പൂർണ്ണ ലോക് ഡൗൺ വേണമെന്നാണ് കേന്ദ്ര സർക്കാര് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന് ഉള്ളത്.

you may also like this video;