കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം കുത്തിവയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി കെ പോൾ അറിയിച്ചു. വാക്സിന്റെ ഇടവേളയായി നിശ്ചയിച്ചിട്ടുള്ള 12–16 ആഴ്ചകൾക്ക് ഇടയിൽ രണ്ടാം ഡോസ് എടുക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായി നിർമിക്കുന്ന കോവിഷീൽഡ് വാക്സിന്റെ ഇടവേള ചുരുക്കണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നു.
കോവിഷീൽഡ് വാക്സിന്റെ ഇടവേള സംബന്ധിച്ച് വിദഗ്ധർ വിലയിരുത്തുന്നുണ്ട്. നിലവിൽ നിശ്ചയിച്ച 12–16 ആഴ്ച ഇടവേള കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. അതിനാൽ തന്നെ നിലവിലെ ഇടവേളയിൽ മാറ്റം വരുത്തേണ്ടതില്ലെന്നും വി കെ പോൾ അറിയിച്ചു.
എന്നാൽ ഭാവിയിൽ ഇടവേള സംബന്ധിച്ച് മാറ്റമുണ്ടാകുമോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കോവിഷീൽഡ് രണ്ടാം ഡോസിന് ആദ്യം നാലു മുതൽ ആറ് ആഴ്ചയാണ് ഇടവേള നിശ്ചയിച്ചിരുന്നത്.
പിന്നീട് ഇത് ആറു മുതൽ എട്ട് ആഴ്ച വരെയും തുടർന്ന് 12–16 ആഴ്ചയുമായി ഇടവേള ദീർഘിപ്പിക്കുകയായിരുന്നു. രാജ്യത്ത് ഒരു ദിവസം 1.25 കോടി വാക്സിൻ നൽകാനുള്ള ശേഷിയുണ്ട്.
English summary; covishield vaccine central government has said it will not change the interval
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.