കൊറോണ വൈറസിനെതിരെ കോവിഡ് ഷീല്‍ഡ് വാക്സിന് 93 ശതമാനം ഫലപ്രദമെന്ന് പഠനം. 98 ശതമാനം മരണനിരക്കും കുറയ്ക്കാൻ കോവിഷീൽഡ് സഹായിച്ചതായും പഠനങ്ങള്‍ വെളിപ്പെടുത്തി. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ സായുധ സേന മെഡിക്കല്‍ കോളജ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നീതി ആയോഗാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
15 ലക്ഷം ഡോക്ടർമാരെയും മുൻനിര പ്രവർത്തകരെയുമാണ് പഠനങ്ങള്‍ക്ക് വിധേയമാക്കിയത്.
ഡെല്‍റ്റ വേരിയന്റ് ഉണ്ടായ രണ്ടാം തരംഗത്തില്‍ കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച 93 ശതമാനം ആളുകള്‍ക്കും കോവിഡ് മികച്ച പ്രതിരോധം നല്‍കിയതായും മരണനിരക്ക് 98 ശതമാനം കുറച്ചതായും പഠനങ്ങള്‍ വ്യക്തമാക്കിയതായി നിതി ആയോഗ് അംഗം വി കെ പോള്‍ പറഞ്ഞു.
കൊറോണ വൈറസ് ബാധിക്കില്ലെന്ന ഉറപ്പ് ഒരു വാക്സിനും നല്‍കാനാവില്ല, അതേസമയം കോവിഡിന്റെ തീവ്രത കുറയ്ക്കുന്നതിന് പ്രതിരോധ മരുന്ന് ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന് എടുത്തതുകൊണ്ട് മാത്രം സുരക്ഷിതമാകില്ല. അതിനാല്‍ കോവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത തുടരണമെന്നും വി കെ പോള്‍ കൂട്ടിച്ചേര്‍ത്തു.
English Summary: Covishield vaccine is 93 percent effective and reduces mortality by 98 percent
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.