കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് രോഗം വരാനുള്ള സാധ്യത 93 ശതമാനവും മരണസാധ്യത 98 ശതമാനവും കുറയ്ക്കുമെന്ന് പഠനം. ആംഡ് ഫോർഴ്സസ് മെഡിക്കൽ സർവീസ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കോവിഷീൽഡ് വാക്സിന് സ്വീകരിച്ച 15.95 ലക്ഷത്തോളം ആരോഗ്യപ്രവർത്തകരെയും കോവിഡ് മുൻനിരപോരാളികളെയും ആസ്പദമാക്കി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവരിൽ പുതിയ രോഗബാധയ്ക്കുള്ള സാധ്യത 93 ശതമാനം കുറവാണെന്നും മരണ സാധ്യത 98 ശതമാനം കുറവാണെന്നും കണ്ടെത്തി. കോവിഡ് വാക്സിനെ കുറിച്ച് ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ പഠനമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. 15.95 ലക്ഷം പേരിൽ 82 ശതമാനം രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ ഏഴുപേർ മാത്രമാണ് മരിച്ചതെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
English summary: Covishield vaccine reduced new Covid-19 cases by 93%, deaths by 98%: Centre
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.