Web Desk

പൂനെ

January 03, 2021, 1:33 pm

കോവിഷീല്‍ഡ് വാക്സിന്റെ ചിത്രം പങ്കുവെച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

Janayugom Online

കോവിഡ് വാക്സിനുകള്‍ക്ക് ഡിസിജിഐ അനുമതി നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാര്‍ പൂനാവാല. എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ട് അദാര്‍ പൂനാവാലാ കോവിഷീല്‍ഡ് വാക്സിന്റെ ചിത്രമാണ് പങ്കുവെച്ചത്

“എല്ലാവര്‍ക്കും ഹാപ്പി ന്യൂഇയര്‍. വാക്സിൻ മുൻകൂട്ടി തയ്യാറാക്കി ശേഖരിക്കാനായി സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ റിസ്കിന് ഫലമുണ്ടായിരിക്കുന്നു. ഇന്ത്യയിലെ ആദ്യ കൊവിഡ് 19 വാക്സിനായ കൊവിഷീൽഡ് വാക്സിന് അനുമതിയുണ്ട്, സുരക്ഷിതമാണ്, ഫലപ്രദമാണ്. വാക്സിൻ വരും ആഴ്ചകളിൽ പുറത്തിറങ്ങും.” അദ്ദേഹം ട്വീറ്റ് ചെയ്തു. വാക്സിൻ സൂക്ഷിച്ച കുപ്പിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റ്.

പച്ച നിറത്തിലുള്ള ലേബലും അടപ്പുമുള്ള സുതാര്യമായ വാക്സിൻ കുപ്പിയുടെ ചിത്രമാണ് അദാര്‍ പൂനാവാലാ പങ്കുവെച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ലോഗോയും കൊവിഷീൽഡ് എന്ന എഴുത്തുമുള്ള വാക്സിൻ കുപ്പിയിൽ 5 മില്ലി ലിറ്റര്‍ വാക്സിനുണ്ടെന്നും ഇത് 10 ഡോസുകളാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുപ്പി വാക്സിൻ ഉപയോഗിച്ച് അര മില്ലി ലിറ്റര്‍ വീതം പത്ത് പേര്‍ക്ക് കുത്തിവെയ്പ്പ് എടുക്കാനാകുമെന്നാണ് മനസ്സിലാകുന്നത്.

Eng­lish Sum­ma­ry : Vac­cine pho­to released

You may also like this video :