വനം വകുപ്പിന്റെ നിയന്ത്രണത്തിൽ കുട്ടമ്പുഴ പൂയംകുട്ടി മേഖലയിലെ നൂറ് കണക്കിന് ആദിവാസി കുടുംബങ്ങൾ സുരക്ഷിതർ. ഈ മേഖലയിലെ പത്തോളം കോളനികളിലായി ഏകദേശം ആയിരത്തിനടുത്ത് ആളുകളാണ് താമസിക്കുന്നത്. തേര, കുഞ്ചിപ്പാറ, തലവച്ചുപാറ, മാപ്പിളക്കുടി, ഉറിയം പെട്ടി തുടങ്ങി പത്തോളം കുടികളാണ് പൂയംകുട്ടി മേഖലയിലുള്ളത്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പും നാട്ടുകാരും ഈ ഭാഗത്തേക്ക് പുറത്ത് നിന്ന് മറ്റാരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.
ഒരാൾക്ക് കോവിഡ് പിടിപ്പെട്ടാൽ കോളനികളിൽ രോഗം പടർന്ന് പിടിക്കുവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വനം വകുപ്പിന്റെ ഈ കരുതൽ. നാട്ടുകാരെ ഇവിടേക്ക് കടത്തിവിടാതെ കോളനിക്ക് നാല് കിലോമീറ്റർ അകലെ വലിയ തടിക്കഷണം കൊണ്ട് വേർതിരിച്ചിരിക്കുകയാണ് ഇപ്പോൾ. കൂടാതെ ബീറ്റ് ഫോറസ്റ്റ്ഓഫീസറുടെ നേതൃത്വത്തിൽ പുറത്ത് നിന്നെത്തുന്നവരെ തിരിച്ചുവിടാൻ പ്രത്യേക കൂട്ടായ്മയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
റെയ്ഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം ആഴ്ചയിൽ മൂന്ന് തവണ അരിയും പലവ്യഞ്ജനങ്ങളും വനംവകുപ്പിന്റെ ജീപ്പിൽ കോളനിയിൽ എത്തിച്ചു നൽകുന്നുണ്ട്. പുറത്ത് നിന്ന് മറ്റ് വാഹനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. കൊറോണയുടെ ഭീതി അകലുംവരെ കുടികളിലെ ആദിവാസികളെ സുരക്ഷിതരാക്കുകയാണ് വനം വകുപ്പും നാട്ടുകാരും.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.