വിദേശത്ത് നിന്ന് അസ്ട്രാസെനക വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് സംസ്ഥാനത്ത് എത്തിയവര്‍ക്ക് രണ്ടാം ഡോസായി കോവിഷീല്‍ഡ് സ്വീകരിക്കാം. ഇതിനായി വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യണം. ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിൻ സെെറ്റില്‍ രേഖപ്പെടുത്തുകയും തുടര്‍ന്ന് രണ്ടാം ഡോസിന്റെ വിവരവും രേഖപ്പെടുത്തിയതിന് ശേഷം അന്തിമ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4–6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
രണ്ടാം ഡോസ് സ്വീകരിച്ച ശേഷം വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നു താൽക്കാലിക സർട്ടിഫിക്കറ്റ് ലഭിക്കും. വിദേശയാത്ര ചെയ്യുന്നവർ https: //covid19.kerala. gov. in/vaccine/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന ടാബ് ക്ലിക്ക് ചെയ്യുക. വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നു ലഭിച്ച സർട്ടിഫിക്കറ്റും മറ്റു വ്യക്തിഗത വിവരങ്ങളും നൽകുക. അപേക്ഷകൾ ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) പരിശോധിച്ച് അർഹതയുള്ളവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
അപേക്ഷ അംഗീകരിച്ചാൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ എസ്എംഎസ് ലഭിക്കും. ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിരസിക്കപ്പെട്ടാൽ കാരണം വ്യക്തമാക്കുന്ന എസ്എംഎസ് ലഭിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തി വീണ്ടും അപേക്ഷിക്കാം.
English summary; Covshield can be given as a second dose to those who have taken the astrazeneca vaccine from abroad
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.