Web Desk

ന്യൂഡല്‍ഹി

July 16, 2021, 9:11 pm

കോവിഷീല്‍ഡിന്റെ ഇയു അംഗീകാരത്തിനായി അപേക്ഷ ലഭിച്ചിട്ടില്ല: ഇഎംഎ

Janayugom Online

കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് യൂറോപ്പ്യന്‍ യൂണിയന്റെ അംഗീകാരത്തിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) അറിയിച്ചു.
‘യൂറോപ്പ്യന്‍ യൂണിയനിൽ കോവിഡ് 19 വാക്‌സിന്‍ കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായി, നിര്‍മ്മാതാക്കള്‍ ഇഎംഎയ്ക്ക് ഔദ്യോഗിക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്, എന്നാൽ അത് ഇതുവരെ ലഭിച്ചിട്ടില്ല,” ഇഎംഎ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. 

യൂറോപ്പ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഫൈസര്‍,മോഡേണ, അസ്ട്രാസെനെക്ക,ജോണ്‍സണ്‍ ആന്റ് ജോണ്‍സൻ വാക്സിനുകളാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്.

ENGLISH SUMMARY:Covshield has not applied for EU accred­i­ta­tion: EMA
You may also like this video