December 5, 2023 Tuesday

Related news

September 3, 2022
March 20, 2022
February 3, 2022
September 22, 2021
September 22, 2021
September 22, 2021
September 3, 2021
August 31, 2021
August 18, 2021

കെ എം എസ്‌ സി എൽ സ്വകാര്യാശുപത്രികൾക്ക് നൽകാനായി വാങ്ങിയ കോവിഷീൽഡ്‌ വാക്സിൻ സംഭരണകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നു

Janayugom Webdesk
കൊച്ചി
September 22, 2021 5:25 pm

കേരള മെഡിക്കൽ സർവീസസ് കോർപറെഷൻ ലിമിറ്റഡിന്റെ (കെ എം എസ് സി എൽ )സ്വകാര്യാശുപത്രികൾക്ക് നൽകാനായി വാങ്ങിയ കോവിഷീൽഡ്‌ വാക്സിൻ ആവശ്യക്കാരില്ലാത്തതിനാൽ സംഭരണകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നു .993879 ഡോസ് വാക്സിൻ ആണ് കെട്ടിക്കിടക്കുന്നത് .സംസ്ഥാനത്തെ സ്വകാര്യാശുപത്രികൾക്ക് നൽകാനായി സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാങ്ങിയ പത്തു ലക്ഷം ഡോസ് വാക്സിനിൽ ഇത്‌വരെ 6121 ഡോസ് വാക്സിൻ മാത്രമാണ് വിൽക്കാനായത് .സർക്കാർ മുൻകൈയെടുത്തു നടപ്പാക്കിയ പദ്ധതിയോട് സ്വകര്യ ആശുപത്രികൾ നിസ്സംഗത പാലിയ്ക്കുകയായിരുന്നു .

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് 18.18 ലക്ഷം വാക്സിൻ അവശ്യമുണ്ടാവുമെന്ന സംസ്ഥാന ഹെൽത് ഏജൻസിയുടെ (എസ് എച് എ )നൽകിയ കണക്ക് പ്രകാരമാണ് 20 ലക്ഷം കോവിഷീൽഡ്‌ വാക്സിൻ പണം കൊടുത്തു വാങ്ങാൻ കെ എം എസ് സി എല്ലിനു സംസ്ഥാന സർക്കാർ അനുമതി നൽകിയത് .630 രൂപയ്ക്ക് കെ എം എസ് സി എൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നൽകുമ്പോൾ 150 രൂപ സർവീസ് ചാർജ് ഉൾപ്പടെ 780 രൂപ പൊതുജന ങ്ങളിൽ നിന്ന് ഈടാക്കാനായിരുന്നു ധാ രണ .

സംസ്ഥാന സർക്കാർ നൽകിയ 126 കോടിരൂപയിൽ നിന്ന് പണം മുടക്കി 10 ലക്ഷം വീതം രണ്ട് ബാച്ചുകളിലായി സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഷീൽഡ്‌ വാക്സിൻ വാങ്ങാൻ ധാരണയായിരുന്നു .ആദ്യ 10 ലക്ഷം ഡോസ് സംസ്ഥാനത്തു എ ത്തുകയും ചെയ്തു സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാക്സിൻ വാങ്ങാൻ അനുമതി ലഭിച്ചതോടെ കെ എം എസ് സി എൽ ) വെട്ടിലായി .സർക്കാർ ഉത്തരവ് പ്രകാരം പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചടയ്‌ക്കേണ്ടതാണ്.

ENGLISH SUMMARY:Covshield pur­chased for KMSCL pri­vate hos­pi­tals is wasted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.