Friday
22 Nov 2019

പശുവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം

By: Web Desk | Tuesday 3 September 2019 11:31 AM IST


ഗാന്ധിനഗര്‍: പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി എംപിയുടെ നില ഗുരുതരം. ഗുജറാത്തില്‍ നിന്നുള്ള ബിജെപി എം പിയായ ലീലാധര്‍ വഗേലയ്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലുകള്‍ക്കും തലയ്ക്കും പരിക്കേറ്റ 83 കാരനായ എംപിയെ തീവ്രവരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എം പിയുടെ രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലും തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലുമാണുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ വഗേലയെ ഗാന്ധിനഗര്‍ സെക്ടര്‍ 21 ലെ സ്വന്തം വീടിന് മുന്നില്‍ വച്ചായിരുന്നു തെരുവ് പശു ആക്രമിച്ചത്.
സംസ്ഥാനത്തെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ലോക്‌സഭ എംപിയുമായ ലീലാധര്‍ വഗേല ഗുജറാത്തിലെ മുന്‍ മന്ത്രി കൂടിയായിരുന്നു. ഗോവധം ഗുജറാത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന കുറ്റകൃത്യമാണ്.

Related News