താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ സഞ്ചാരിയെ പശു ആക്രമിച്ചു. പശുവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡെന്മാര്ക്ക് സ്വദേശി നീല്ക്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തോളെല്ലിനും തലയ്ക്കുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. താജ്മഹല്‍ കാണുന്നതിനായി ഗൈഡിനൊപ്പമെത്തിയതായിരുന്നു നീല്ക്സ്. താജ്മഹലിന്റെ പടിഞ്ഞാറ് വശത്തുള്ള ഗേറ്റിന് സമീപം വച്ചായിരുന്നു പശുവിന്റെ ആക്രമണം. തെരുവിലെ പശുക്കളുടെ ചിത്രം പകര്‍ത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം.
പരിക്കേറ്റ നീല്ക്സിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് എസ്എന്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. താജ്മഹലിന് ചുറ്റും അലയുന്ന പശുക്കള്‍ സഞ്ചാരികള്‍ക്ക് പലപ്പോഴും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് ഗൈഡുകള്‍ പറയുന്നത്.
English Summary: cow attacks foreign tourist near Taj Mahal
YOU MAY ALSO LIKE THIS VIDEO