കൊറോണ വൈറസ് ബാധയ്ക്കുള്ള ചികിത്സയ്ക്കു ചാണകവും ഗോമൂത്രവും നല്ലതെന്ന് ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. കൊറോണ വൈറസ് ബാധ ചാണകവും ഗോമൂത്രവും കഴിക്കുന്നതുവഴി തടയാൻ കഴിയും. ഓം നമഃ ശിവായ മന്ത്രം ജപിച്ചുകൊണ്ടു ശരീരത്തില്‍ ചാണകം തേച്ചാല്‍ വൈറസ് ബാധ തടയാം. ലോകത്തിന് തന്നെ ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ പ്രത്യേക യജ്ഞം നടത്തുമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു.
ലോകാരോഗ്യ സംഘടന അടക്കമുള്ളവ കൊറോണ വൈറസ് ബാധ ചികിത്സിക്കാനും പ്രതിരോധിക്കാനും പുറപ്പെടുവിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തരം വിചിത്ര വാദങ്ങളുമായി ഹിന്ദുസംഘടനാ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
English Summary: cow dung and cow urine can be used for the treatment of Corona virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.