ഗര്‍ഭിണിയായ പശു ഓടയില്‍ വീണു

Web Desk
Posted on June 25, 2018, 10:28 am

ആലപ്പുഴ: ഓടയില്‍ വീണ ഗര്‍ഭിണിയായ പശുവിനെ ഒടുവില്‍ അഗ്നിശമനസേനയെത്തി രക്ഷിച്ചത് ഓട പൊളിച്ച്‌. ആലപ്പുഴ, ചേര്‍ത്തലയില്‍ എസ്‌എന്‍ കോളെജിന് സമീപമുള്ള ഓടയില്‍ വീണ പശുവിനെ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് പുറത്തെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

വൈദ്യുതി തൂണില്‍ കെട്ടിയിരുന്ന പശു പുല്ലു മൂടികിടന്ന ഓടയിലേക്ക് വീഴുകയായിരുന്നു. റോഡിലൂടെ പോയ യാത്രക്കാരാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. അനങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഇടുങ്ങിയ ഓടയ്ക്കുള്ളില്‍ അകപ്പെട്ടുപോയ പശുവിനെ നാട്ടുകാരുടെ സഹായത്തോടെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് ജാക്ക് ഹാമര്‍ ഉപയോഗിച്ച്‌ ഓടയുടെ ഒരു ഭാഗം പൊളിച്ചാണ് പശുവിനെ രക്ഷപ്പെടുത്തിയത്. വലതുകാലിനും മുതുകിനും പരുക്കേറ്റ് നടക്കാനാവാത്തവിധം അവശയായ പശുവിന് മൃഗാശുപത്രി ജീവനക്കാരന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.