ബിജെപി നേതാവ് നടത്തുന്ന ഗോശാലയിലെ നിരവധി പശുക്കള്‍ ചത്ത നിലയില്‍

Web Desk
Posted on August 22, 2019, 6:12 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി മധ്യപ്രദേശ് ദേവാസ് ജില്ലയിലാണ് ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ബിജെപി നേതാവ് വരുണ്‍ അഗര്‍വാളിന്റെ ഗോശാലയിലെ 12 ഓളം പശുക്കളാണ് ചത്തത്.

ഈ സംഭവത്തെ തുടര്‍ന്ന് ദേവാസ് മുന്‍സിപ്പാലിറ്റി അധികൃതര്‍ ഗോശാലയില്‍ അന്വേഷണത്തിനെത്തി. തെരുവില്‍ അലഞ്ഞു നടക്കുന്ന പശുക്കളെയാണ് വരുണിന്റെ ഗോശാലയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഗോശാലയില്‍ തിക്കിതിരക്കി പാര്‍പ്പിച്ചതാണ് പശുക്കള്‍ കൂട്ടതോടെ ചത്തുപോകാന്‍ കാരണമെന്ന് ദേവാസ് എഎസ്പി ജഗ്ദീഷ് ദാവാര്‍ അറിയിച്ചു.

ഗോശാലക്ക് മുമ്പിലുള്ള ചതുപ്പില്‍ താഴ്ന്നാണ് ഒരു പശു ചത്തത്. മറ്റു പശുക്കളെ സമീപത്തെ ചെറിയ കുന്നില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വരുണിനെതിരെയും സാഹായികളായ ബിജെപി പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

YOU MAY LIKE THIS VIDEO ALSO