June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

പശുശാസ്ത്രപരീക്ഷയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും

By Janayugom Webdesk
February 21, 2021

ഈ മാസം 25 ന് ദേശീയതലത്തില്‍ നടക്കുന്ന പശുശാസ്ത്രപരീക്ഷയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. ഓണ്‍ലൈനായാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ നടത്തുന്നത്. 

‘കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍ പ്രസാര്‍’ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ രാജ്യത്തെ 900 സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ മൃഗസംരക്ഷണവകുപ്പിന് കീഴില്‍ 2019 ല്‍ രൂപവത്കരിച്ച ‘രാഷ്ട്രീയ കാമധേനു ആയോഗ്’ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് സഹായമെന്ന നിലയില്‍ വിഷയാനുബന്ധമായ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.
ഇന്ത്യയിലേയും റഷ്യയിലേയും ആണവനിലയങ്ങള്‍ അണുപ്രസരണത്തില്‍ നിന്ന് സംരക്ഷണം നേടാന്‍ ചാണകം ഉപയോഗിക്കുന്നതായി വെബ്‌സൈറ്റില്‍ പറയുന്നു. ഭോപ്പാല്‍ നിവാസികള്‍ക്ക് വാതകചോര്‍ച്ചയില്‍ നിന്ന് സംരക്ഷണം നല്‍കിയതും ചാണകമാണെന്നും പശുക്കളുടെ കൂനില്‍ സ്ഥിതി ചെയ്യുന്ന സൂര്യനാഡിക്ക് സൗരോര്‍ജ്ജത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നും വെബ്‌സൈറ്റിലുണ്ട്. ഇതാണ് ഇന്ത്യന്‍ പശുക്കളുടെ പാല്‍, ചാണകം, മൂത്രം എന്നിവയെ പോഷകസമ്പന്നമാക്കുന്നതെന്നും ഇതില്‍ പറയുന്നു. 

അശാസ്ത്രീയമായതൊന്നും പഠനത്തിലില്ലെന്നും പശു സംരക്ഷണത്തിന് പ്രാധാന്യം നല്‍കേണ്ടതിനാലാണ് പശുശാസ്ത്രത്തില്‍ പരീക്ഷ നടത്തുന്നതെന്നും രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷന്‍ വല്ലഭായ് കത്തിരിയ ജനുവരി അഞ്ചിന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഫെബ്രുവരി പന്ത്രണ്ടിനാണ് യുജിസിയുടെ നിര്‍ദ്ദേശം സര്‍വകലാശാലകളിലെത്തിയത്.
ജനുവരി പതിനഞ്ചിനാണ് പരീക്ഷക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 13 ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. വരും കൊല്ലങ്ങളില്‍ പരീക്ഷാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് പറഞ്ഞു.

Eng­lish Sum­ma­ry : Cow sci­ence exam

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.