24 April 2024, Wednesday

Related news

April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024

ഗോസംരക്ഷണം വെറും പ്രഹസനം: പശുക്കളെ ഏറ്റവും കൂടുതല്‍ കൊല്ലുന്നത് ബിജെപി, തെളിവുകള്‍ പുറത്ത്

Janayugom Webdesk
ഭോപ്പാൽ
September 24, 2021 6:14 pm

ഗോ സംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ടഹത്യവരെ നടത്തുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കന്നുകാലികള്‍ സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ അഞ്ചുവര്‍ഷത്തെ കന്നുകാലി മരണത്തിന്റെ കണക്കുകളെടുത്താല്‍ ഇവയുടെ 82 ശതമാനവും വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ഗോശാലയിലാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

പശുസംരക്ഷണത്തിനുവേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്ത് 5,578 കന്നുകാലി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 4609 എണ്ണവും ഭോപ്പാലിലെ വിഎച്ച്പി നടത്തുന്ന ഗോശാലയിലാണ് ഉണ്ടായിരിക്കുന്നത്, കന്നുകാലി പരിപാലനത്തിനും കാലിത്തീറ്റയ്ക്കുമായി ഗാേശാലയ്ക്ക് സംസ്ഥാന സർക്കാർ 1.78 കോടി രൂപ അനുവദിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.

 


ഇതു കൂടി വായിക്കൂ; യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കര്‍ഷക സംഘടനകള്‍ രംഗത്ത്


ആക്ടിവിസ്റ്റായ വിവേക് പാണ്ഡെ മധ്യപ്രദേശിലെ ഗൗപാലൻ ഏവം പശു സംവർധൻ ബോർഡിൽ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ 2015 മുതൽ 2020 വരെ കന്നുകാലികൾക്ക് ചെലവഴിച്ച ഫണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നു. കാലിത്തീറ്റ സംഭരണത്തിനായി ഭോപ്പാലിലെ 28 ഗോശാലകള്‍ക്ക് സംസ്ഥാന സർക്കാർ 5.42 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. അറ്റകുറ്റപ്പണികള്‍ക്കായി വിഎച്ച്പി ഗോശാലയിലേക്ക് 32 ശതമാനത്തിലധികം ഫണ്ട് കൈമാറിയിരുന്നതായും അധികൃതര്‍ അറിയിച്ചു.

കന്നുകാലികളുടെ മരണകാരണം രോഗം, സംരക്ഷണമില്ലായ്മ എന്നിവ മൂലമാണെന്നാണ് കണ്ടെത്തൽ. മുനിസിപ്പൽ കോർപ്പറേഷനും സമീപ പഞ്ചായത്തുകളിൽ നിന്നുള്ള ഗ്രാമവാസികളും പ്രായമായതും രോഗികളുമായ പശുക്കളെ ഗോശാലയില്‍ ഉപേക്ഷിക്കുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് 11 മാസമായി ലഭിച്ചിട്ടില്ലെന്നും ഗോശാല അധികൃതര്‍ പറയുന്നു.

Eng­lish sum­ma­ry; cow slaugh­ter­ing most­ly in bjp states

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.