Janayugom Online
Cow- Janayugom

45 പശുക്കളെ കടത്തിയതില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Web Desk

ചിറ്റോര്‍ഗഡ്

Posted on September 11, 2018, 8:02 pm
പശുക്കളെ കടത്തിയതില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 45 പശുക്കളെയാണ് ഇരുവരും ചേര്‍ന്ന് കടത്തിയത്. ഇതില്‍ നാല് പശുക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ചിറ്റോര്‍ഗഡിലാണ് സംഭവം.

പശുക്കളെ കടത്തിയ വാഹനം പൊലീസ് പിടിച്ചെടുത്തു. ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു നേരത്തെ ലഭിച്ചിരുന്നു. ഇതിനുശേഷം, പശുക്കളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.