Web Desk

ശ്രീനഗര്‍

August 16, 2020, 4:58 pm

ആട്ടിടയന് ഗോരക്ഷകരുടെ മര്‍ദ്ദനം; സംഭവത്തില്‍ പൊലീസ് അന്വേഷണം

Janayugom Online

ആട്ടിടയന് നേരെ ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണം. ജമ്മു കശ്മീരിലെ ഗാരി ഗബ്ബാർ ഗ്രാമത്തിലാണ് സംഭവം നടന്നത്. നാല്‍പത്തിയെട്ടുകാരനായ മുഹമ്മദ് അസ്ഗറിനെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ കൃഷിയിടത്തിലെ വിളകള്‍ അടുത്തിടെ നശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഇയാളുടെ മകന്‍ വഴിതെറ്റി എത്തിയ പശുക്കളെ കൃഷിയിടത്തില്‍ നിന്ന് ഓടിക്കുകയും ഇവയില്‍ ഒരു പശുവിന് പരിക്കേറ്റന്ന് ആരോപിച്ചാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ ഇയാളെയും ബന്ധുവായ ജാവീദിനെയും ആക്രമിച്ചത്. സംഭവത്തില്‍ ചര്‍ച്ച നടത്താന്‍ വിളിച്ചുവരുത്തി യോഗത്തിലാണ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ ആക്രോശിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ആക്രമകാരികളെ തടയുവാന്‍ ശ്രമിച്ചെങ്കിലും ഭലം ഉണ്ടായില്ല. ഇരുവരെയും തല്ലിച്ചതയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആക്രമകാരികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നയീം അക്തറും ജമ്മുവില്‍ നിന്നുള്ള ഗോത്ര നേതാവായ ഗുഫ്താര്‍ അഹ്മദും രംഗത്തെത്തി.

സംഭവത്തില്‍ പൊലീസ് രണ്ട് എഫ്ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസ്ഗറിന്‍റെ മകൻ പശുക്കളെ ഓടിച്ച് പരിക്കേല്‍പ്പിച്ചതിനും, രണ്ടാമത് അസ്ഗറിനെ ഗോരക്ഷാ പ്രവർത്തകർ ആക്രമിച്ചതിലുമാണെന്ന് എസ്എസ്പി റാംഷി വസീർ പറഞ്ഞു. അസ്ഗറിന്‍റെ നില ഗുരുതരമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ENGLISH SUMMARY:cow vig­i­lantes attack, injure shepherd
You may also like this video