കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ചു; സി.പി വത്സല പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ്‌

Web Desk
Posted on December 10, 2019, 4:05 pm

പാവറട്ടി: ‌പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസിലെ സി.പി.വൽസലയെ തെരഞ്ഞെടുത്തു. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിച്ചാണ് വത്സല വിജയിച്ചത്. ഇടതു പിന്തുണ വത്സലക്കായിരുന്നു. യു.ഡി.എഫ് ധാരണയെ തുടർന്ന് ലീഗ് പ്രതിനിധി രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. 15 വാർഡുകളിൽ കോൺഗ്രസിന് അഞ്ചും ലീഗിന് രണ്ടും കേരള കോൺഗ്രസ് എമ്മിനും സ്വതന്ത്രനും ഒന്നു വീതവും സി.പി.എമ്മിന് നാലും, ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണ്.

you may also like this video