Wednesday
20 Mar 2019

സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സെമിനാര്‍ നാളെ

By: Web Desk | Thursday 22 March 2018 9:46 PM IST


തിരുവനന്തപുരം: ഏപ്രില്‍ 26 മുതല്‍ 29 വരെ കൊല്ലത്ത് ചേരുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വര്‍ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും വര്‍ത്തമാനകാല ഇന്ത്യയും’ എന്ന ദേശീയ സെമിനാര്‍ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വിജെടി ഹാളില്‍ നടക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മോഡറേറ്ററായിരിക്കും. സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി ദിവാകരന്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍, സംഘാടകസമിതി കണ്‍വീനര്‍ വി പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

Related News