സിപിഐ നേതാവ് വി പി അറുമുഖൻ അന്തരിച്ചു

Web Desk

മാള(തൃശൂർ)

Posted on October 21, 2020, 12:01 am

മാള: കേരളത്തിലെ ചെത്ത് തൊഴിലാളി പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും മുതിർന്ന സിപിഐ നേതാവുമായ വി പി അറുമുഖൻ ഓർമ്മയായി. 99 വയസായിരുന്നു.

 

മാളയിൽ 1942 മുതൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ നടത്തിയ വി പി അറുമുഖൻ, ദീർഘകാലം സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്നു. കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും മാള — ചാലക്കുടി റെയ്ഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു. മാളയിലെ തൊഴിലാളി വർഗ്ഗസമര ങ്ങളുടെ നായകനായി ജനഹൃദയങ്ങളിൽ സ്ഥാനം നേടി.

 

ഭാര്യ: നളിനി. മക്കൾ: ലതിക (ഗവ.യുപി സ്കൂൾ കാരുമാത്ര), രമേശ്, സുനിൽ മനോജ്.