സിപിഐ അമ്പലപ്പുഴ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. സംഘാടക സമിതി രക്ഷാധികാരി സി രാധകൃഷ്ണൻ പതാക ഉയർത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പ്രതിനിധി സമ്മളനം ഉദ്ഘാടനം ചെയ്തു. ഒരു മതം ഉണർന്നാൽ ഇന്ത്യ മരിക്കുമെന്നും അവിടെ ജനാധിപത്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഉണ്ടായാൽ മതേതരത്വം പുലരും. ഗാന്ധി ഒന്നേയുള്ളൂ. ഇന്ത്യയിൽ കോൺഗ്രസ് ഗാന്ധിയെപ്പോലെ ശരിയാകുന്നില്ല. ചരിത്രസ്മാരകങ്ങളും ചരിത്രരേഖകളും മായിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ബിജെപി നാടിന്റെ പ്രശ്നം ചർച്ച ചെയ്യാൻ ശ്രമിക്കാറില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ തൊഴിലാളികൾക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞത് കമ്മ്യൂണിസത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഇ കെ ജയൻ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി വാമദേവ് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. കെ എഫ് ലാല്‍ജി രക്തസാക്ഷി പ്രമേയവും ജെ സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി മോഹൻദാസ്, എ ഷാജഹാൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ സുരേഷ്, എൻ എസ് ശിവപ്രസാദ്, ജില്ലാ കൗൺസിൽ അംഗം വി സി മധു എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ ഗ്രൂപ്പ് ചർച്ച തുടർച്ച, ഭാവി പരിപാടികൾ, ക്രഡൻഷ്യൽ റിപ്പോർട്ട് തെരെഞ്ഞെടുപ്പ് എന്നിവ നടക്കും. പി സുരേന്ദ്രന്‍, സുശീല ചന്ദ്രന്‍, ജി സുധീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
സിപിഐ ചേർത്തല സൗത്ത് മണ്ഡലം സമ്മേളനം ഇന്ന് തുടങ്ങും. കാനം രാജേന്ദ്രൻ നഗറിൽ (കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) രാവിലെ 9ന് ദേശീയ കൗൺസിൽ അംഗം ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി കൺവീനർ ബൈരഞ്ജിത്ത് സ്വാഗതം പറയും. ദേശീയ കൗൺസിൽ അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, എസ് സോളമൻ, ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി മോഹൻദാസ്, ഡി സുരേഷ് ബാബു, ദീപ്തി അജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി എ അരുൺകുമാർ, എം കെ ഉത്തമൻ, എൻ എസ് ശിവപ്രസാദ് എന്നിവർ സംസാരിക്കും. ജില്ലാ കൗൺസിൽ അംഗം കെ ബി ഷാജഹാൻ രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി കെ ബി ബിമൽറോയ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. നാളെ പ്രതിനിധി സമ്മേളനം തുടർച്ച. പൊതുചർച്ച, മറുപടി, പ്രമേയങ്ങൾ, തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് ശേഷം സമ്മേളനം സമാപിക്കും. എം ഡി സുധാകരൻ നന്ദി പറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.