February 8, 2023 Wednesday

Related news

February 7, 2023
February 7, 2023
February 6, 2023
February 6, 2023
February 6, 2023
February 3, 2023
February 1, 2023
February 1, 2023
January 31, 2023
January 31, 2023

സഹായഹസ്തവുമായി സിപിഐയും എഐവൈഎഫും

Janayugom Webdesk
തിരുവനന്തപുരം
March 30, 2020 8:30 am

കൊറോണ സമയത്ത് മാതൃകാ പ്രവർത്തനങ്ങളുമായി സിപിഐയും എഐവൈഎഫും എഐഎസ്എഫും മുൻപന്തിയിലുണ്ട്. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് പൊതിച്ചോർ, കൈകഴുകൽ കേന്ദ്രങ്ങൾ, മാസ്ക് വിതരണം, വീടുകളിൽ പുസ്തകങ്ങൾ എത്തിക്കൽ, മരുന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങി നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രവർത്തകർ മുന്നണിയിൽ തന്നെയുണ്ട്. സിപിഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റി വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഉച്ചഭക്ഷണം ബ്രാഞ്ചുകൾ വഴി എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് ജനസമ്മതി നേടാൻ കഴിഞ്ഞു. കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല, യുവജന സമാജം, നവയുഗം എന്നീ ഗ്രന്ഥശാലകളിലൂടെ പുസ്തകങ്ങൾ വീടുകളിൽ എത്തിക്കാനും ലോക്ക് ഡൗൺ നാളുകൾ വിജ്ഞാനപ്രദമാക്കാനും ലോക്കൽ കമ്മിറ്റി നേതൃത്വം നൽകുന്നു. പള്ളിക്കൽ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായി ഇരുപതോളം പാർട്ടി അംഗങ്ങൾ വോളന്റിയർമാരായി പ്രവർത്തിക്കുന്നു. പള്ളിച്ചൽ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് 19 പ്രതിരോധ സേനയിൽ വാർഡുകൾ കേന്ദ്രീകരിച്ച് പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുന്നു. എഐവൈഎഫ് പള്ളിച്ചൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ കഴിയുന്നവർക്ക് വിളിച്ചുപറയുന്ന ഘട്ടങ്ങളിൽ മരുന്നും അവശ്യസാധനങ്ങളും ഹോം ഡെലിവറിയായി നൽകുവാനുള്ള യുവജനങ്ങളുടെ സന്നദ്ധ സേനയും പള്ളിച്ചൽ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ സജ്ജീകരിച്ചിട്ടുണ്ട്.

പള്ളിച്ചലിൽ ആദ്യമായി കമ്മ്യൂണിറ്റി ഹാന്റ് വാഷ് കേന്ദ്രങ്ങൾ ആരംഭിച്ചത് സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു. കൂടാതെ പ്രധാന കേന്ദ്രങ്ങളിൽ മാസ്ക് വിതരണവും ബോധവല്ക്കരണ പ്രവർത്തനങ്ങളും നടത്തി. ‘കൊറോണയെ അതിജീവിക്കും സർക്കാർ ഒപ്പമുണ്ട്’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പള്ളിച്ചലിലെ മുഴുവൻ പാർട്ടി അംഗങ്ങളും അവശ്യഘട്ടങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുമെന്ന് സിപിഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ പറഞ്ഞു.

എഐവൈഎഫ് സന്നദ്ധ പ്രവർത്തകരുടെ ലിസ്റ്റ് സംസ്ഥാന കമ്മിറ്റി അംഗം പി കെ സാം മുൻസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവന് കൈമാറുന്നു.

പ്രവർത്തനങ്ങള്‍ക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ, എക്സിക്യൂട്ടീവ് അംഗം ശ്രീകണ്ഠൻ നായർ, കമ്മിറ്റി അംഗങ്ങളായ സുരേഷ് മിത്ര, എൻ ടി ഭുവേന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം മഹേഷ് കുമാർ, എഐവൈഎഫ് മേഖലാ സെക്രട്ടറി സി ജിഷ്ണുകുമാർ, പ്രസിഡന്റ് രജ്ഞിത് വി എം എന്നിവർ നേതൃത്വം നൽകുന്നു. നെടുമങ്ങാട് നഗരസഭ നടപ്പിലാക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്കു പങ്കാളി ആകുന്ന എഐവൈഎഫ് പ്രവർത്തകരുടെ ലിസ്റ്റ് സംസ്ഥാന കമ്മിറ്റി അംഗം പി കെ സാം മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവന് കൈമാറി.

ലോക്ക് ഡൗണിന്റെ ഭാഗമായിട്ടും വീടുകളിൽ കഴിയുന്ന വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ തുടുപ്പോട്ടുകോണം വാർഡിൽ ഉൾപ്പെടെ അതിഥി തൊഴിലാളികൾക്കും മറ്റു കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കും അവശ്യ സാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു. ഇവയുടെ വിതരണോദ്ഘാടനം സിപിഐ കാട്ടാക്കട മണ്ഡലം കമ്മിറ്റിയംഗം വേലായുധൻ ആശാരി നിർവഹിച്ചു. എഐവൈഎഫ് നേതാക്കളായ രതീഷ് കുമാർ, ശ്യാം പൊറ്റയിൽ, രാജ് മോഹൻ, സുഭാഷ്, രതീഷ് മോഹൻ, സുജിത്ത്, വാർഡ് മെമ്പർ പ്രഭകുമാരി എന്നിവർ നേതൃത്വം നൽകി. കാട്ടാക്കട ഗ്രാമ പഞ്ചായത്തിനു കീഴിൽ ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആമച്ചൽ മേഖലയിലെ സിപിഐ എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. മുതിയ വിള സുരേഷ് , എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് എ ആൽബർട്ട്, എ മോഹനൻ, രാഹുൽ എസ് ബി , ബാബു, കനുലാൽ, വിഷ്ണു ചന്ദ്ര മംഗലം, ആനന്ദ്, അജിത് തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അജിത, വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, മെമ്പർമാരായ സുജാത, ലൈല, പഞ്ചായത്ത് സെക്രട്ടറി ഹരികുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ സ്വീകരിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.