Monday
27 May 2019

തമിഴകം ചുവപ്പിക്കാനൊരുങ്ങി ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും

By: Web Desk | Saturday 16 March 2019 10:16 AM IST


ചെന്നൈ: തമിഴകം ചുവപ്പിക്കാനൊരുങ്ങി ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും.
തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണിയുടെ ഭാഗമായ സിപിഎം, കോയമ്പത്തൂരിലും മധുരയിലും മൽസരിക്കുമ്പോൾ, സിപിഐക്കു ലഭിച്ച 2 സീറ്റിൽ
തിരുപ്പൂരിലും നാഗപട്ടണത്തുമാണ് പാർട്ടി മാറ്റുരയ്ക്കാൻ എത്തുന്നത്.

മുൻ എംപിയും എംഎൽഎയുമായ പാർട്ടി ഡപ്യൂട്ടി സെക്രട്ടറി കെ.സുബ്ബരായനും എം. സെൽവരാജുമാണ് സിപി ഐയുടെ സ്ഥാനാർത്ഥികളെങ്കിൽ മുൻ എംപി പി ആർ  നടരാജൻ, സാഹിത്യഅക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരൻ എസ്   വെങ്കടേശൻ എന്നിവരാണ് യഥാക്രമം സിപിഎം സ്ഥാനാർഥികൾ.

വ്യവസായിയും പാർട്ടി സംസ്ഥാന ഉപദേശക സമിതി അംഗവുമായ നവാസ് ഗനിയാണു രാമനാഥപുരത്തെ മുസ്‌ലിം ലീഗ് സ്ഥാനാർഥി.

മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മണ്ഡലങ്ങളായ ശിവഗംഗ, തേനി,  കന്യാകുമാരി, തിരുച്ചിറപ്പള്ളി ഉൾപ്പെടെ 10 മണ്ഡലങ്ങളിലാണു കോൺഗ്രസ് മത്സരത്തിനിറങ്ങുക .

മയിലാടുതുറൈ മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിഎംകെ വിട്ടുനൽകിയില്ല. ഡിഎംകെ മൽസരിക്കുന്ന 20 മണ്ഡലങ്ങളിൽ ചെന്നൈ സൗത്ത്, നോർത്ത്, സെൻട്രൽ മണ്ഡലങ്ങളും ഉൾപ്പെടും.

 

YOU MAY ALSO LIKE THIS VIDEO;

Related News