പാപ്പനംകോട് കൈമനം പ്രദേശത്ത് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിലിന്റെ നേതൃത്വത്തിൽ നിരവധി വീടുകളിൽ സിപിഐ പ്രവർത്തകർ ലോക് ഡൗണുമായി ബന്ധപ്പെട്ട് പ്രയാസം അനുഭവിക്കുന്നവർക്ക് പച്ചക്കറിക്കിറ്റ് വിതരണം നടത്തി. ആഴാങ്കല്ല് പ്രദേശത്ത് സിപിഐ ജില്ലാ കൗൺസിൽ അംഗം പാപ്പനംക്കോട് അജയനും മധുപാലം പ്രദേശത്ത് സിപിഐ നേമം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കാലടി ജയചന്ദ്രനും മേലാങ്കോട് എൽസി സെക്രട്ടറി ശിവകുമാറും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. നടുവത്ത് ഹരി, രാജൻ, ശ്രീജിത്ത്, ജയകുമാർ എന്നിവരും പങ്കെടുത്തു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) വൈദ്യുതി ഭവൻ ഡിവിഷൻ കമ്മിറ്റി വാങ്ങിനൽകിയ കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള പലവ്യഞ്ജന സാധനങ്ങൾ ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന് കൈമാറി. സിപിഐ പനവൂർ ലോക്കൽ കമ്മിറ്റി സമാഹരിച്ച കാർഷികോല്പന്നങ്ങൾ പനവൂർ കമ്മ്യൂണിറ്റി കിച്ചന് കൈമാറി. സിപിഐ പനവൂർ എൽസി സെക്രട്ടറി പി ഹേമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് എസ് വി കിഷോറിനും സിഡിഎസ് ചെയർപേഴ്സൺ സുനിതയ്ക്കും കൈമാറി.
കിസാൻ സഭ എൽസി സെക്രട്ടറി എസ് എൽ സജി, പ്രസിഡന്റ് സതീഷ് കുമാർ കമ്മറ്റി അംഗങ്ങളായ പുത്തൻകുന്ന് ബിജു, പി എം സുനിൽ എന്നിവർ നേതൃത്വം നല്കി. കാർഷികോല്പന്നങ്ങൾ സമാഹരിക്കുന്നതിന് സഖാക്കൾ മസൂദ് കുഞ്ഞ്, ഷൈൻ രാജ്, വിക്രമൻ, അഡ്വ. നാസർ എന്നിവർ നേതൃത്വം നൽകി. വെമ്പായം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കു എഐവൈഎഫ് തേക്കട മേഖല കമ്മിറ്റി സമാഹരിച്ച ഉല്പന്നങ്ങൾ സിപിഐ തേക്കട ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. നുജൂമുദീൻ പഞ്ചായത്ത് പ്രസിഡന്റ് സീനത്തു ബീവിക്ക് കൈമാറി. എഐവൈഎഫ് നേതാക്കളായ ഷഹീം, ആസിഫ്, തൗഫീഖ്, സിപിഐ ബ്രാഞ്ച് അംഗങ്ങളായ ഗോപകുമാർ, റാഫി, ഉണ്ണികൃഷ്ണൻ, നജീം തുടങ്ങിയവർ പങ്കെടുത്തു. കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും നിരാലംബരായ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കുന്ന കാര്യത്തിലും സിപിഐ വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയും എഐടിയുസി, എഐവൈഎഫ്, മഹിളസംഘം പ്രവര്‍ത്തകരും സജീവമായി രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 24 നഗരസഭാ വാര്‍ഡുകള്‍ സംയോജിപ്പിച്ച് കമ്മ്യൂണിറ്റി കിച്ചന് കേന്ദ്രങ്ങളായ കുടപ്പനക്കുന്ന്, നന്തന്‍കോട്, കവടിയാര്‍, വാഴോട്ടുകോണം കേന്ദ്രങ്ങളില്‍ സിപിഐ വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരി വിതരണം ചെയ്തു.
കിളിമാനൂർ വട്ടവിള കോളനിയിൽ പച്ചക്കറികിറ്റ് വിതരണം സിപിഐ ദേശീയ കൗൺസിൽ അംഗം എൻ രാജൻ ഉദ്ഘാടനം ചെയ്യുന്നു
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റികള്‍, ബ്രാഞ്ചു കമ്മിറ്റികള്‍, ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍, എഐവൈഎഫ്, മഹിള സംഘം പ്രവര്‍ത്തകര്‍ ഇതിനകം തന്നെ അരിയും പച്ചക്കറികളും വിതരണം ചെയ്തിരുന്നു. സിപിഐ വട്ടിയൂര്‍ക്കാവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കമ്മ്യൂണിറ്റി കിച്ചന് കേന്ദ്രങ്ങളില്‍ അരി വിതരണം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജി രാജീവ്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി എസ് നായിഡു, ജയകുമാര്‍, മുരുകന്, മണ്ണാമ്മൂല ഹരി, മുട്ടട രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. എഐവൈഎഫ് കോവളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലുവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആശുപത്രിയിലും, കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലും കാഞ്ഞിരംകുളം പ്രൈമറി ഹെൽത്ത് സെന്ററുകളിലും മാസ്ക്ക് വിതരണം ചെയ്തു. പുല്ലുവിള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സിപിഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ മെഡിക്കൽ ഓഫീസർ ഡോ. കോമളയുടെയും ഹെൽത്ത് സൂപ്പർവൈസർ മുരളീധരന്റെയും, ആശാ വർക്കർ ഉഷ എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ എഐവൈഎഫ് കോവളം മണ്ഡലം സെക്രട്ടറി ആദർശ് കൃഷ്ണ കാഞ്ഞിരംകുളം സിഐ സുരേഷ് വി നായർക്ക് കൈമാറി. കാഞ്ഞിരംകുളം പ്രൈമറി ഹെൽത്ത് സെന്ററിൽ എഐവൈഎഫ് കാഞ്ഞിരംകുളം എൽസി സെക്രട്ടറി രാജേഷ് മെഡിക്കൽ ഓഫീസർക്ക് കൈമാറി.
എഐഎസ്എഫ് കോവളം മണ്ഡലം സെക്രട്ടറി ടോണിയും സിപിഐ കരുംകുളം ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി വിലാസൻ ഊറ്ററ വാർഡ് മെമ്പർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. കിസാൻസഭ കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പാപ്പാല പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് കർഷകരിൽനിന്ന് സമാഹരിച്ച പച്ചക്കറികളും മറ്റു സാധനങ്ങളും നൽകി. സിപിഐ ജില്ലാ കമ്മിറ്റി അംഗം എ എം റാഫി കിസാൻസഭ മണ്ഡലം പ്രസിഡന്റ് സി സുകുമാരൻ പിള്ള, ബ്ലോക്ക് മെമ്പർ ബാബുക്കുട്ടൻ, കെ ജി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. കിസാൻ സഭ പുല്ലമ്പാറ ലോക്കൽ കമ്മിറ്റി പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറിയും പലവ്യഞ്ജനങ്ങളും നൽകി. കിസാൻ സഭ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി പി ജെ ബിജു, പഞ്ചായത്ത് പ്രസിഡന്റ് ഹസീന ബീവിക്ക് കൈമാറി. സിപിഐ പുല്ലമ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി പ്രസന്നൻ നായർ, ജയകുമാർ, ചുള്ളാളം അനിൽ രാജേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. സിപിഐ കല്ലറ ലോക്കൽ കമ്മിറ്റി കല്ലറ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പലവ്യഞ്ജനങ്ങളും സിപിഐ നേതാക്കളായ എം എസ് ഖാൻ, അഡ്വ. എ ആർ ഷാജി തുടങ്ങിയവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
കൈമനത്ത് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിലിന്റെ നേതൃത്വത്തിൽ പച്ചക്കറികിറ്റ് വിതരണം ചെയ്യുന്നു
കിസാൻ സഭ മണ്ഡലം പ്രസിഡന്റ് മജ്നു, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. എഐവൈഎഫ്, എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലേക്ക് ഒരു മുറം പച്ചകറി ക്യാമ്പയിൻ സംഘടിപ്പിച്ചു. 100 വീടുകളിൽ സൗജന്യമായി പച്ചക്കറി വിതരണം ചെയ്തു. എകെഎസ്ടിയു കിളിമാനൂർ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കടമ്പ്രവാരം കോളനിയിലാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം വട്ടവിള കോളനിയിലാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. സിപിഐ ദേശീയ കൗൺസിൽ അംഗം എൻ രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം എ എം റാഫി, ഷാനവാസ്, ബ്ലോക്ക് മെമ്പർ ജി ബാബുകുട്ടൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി റഹീം നെല്ലിക്കാട്, രതീഷ് വല്ലൂർ, എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ബി അനീസ്, എകെഎസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് സജികുമാർ, സിദ്ധിഖ്, അരവിന്ദ്, പഴയകുന്നുമ്മേൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു എസ് സുജിത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജി ശ്രീകുമാർ, എ ഷീല എന്നിവർ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നെയ്യാറ്റിൻകര കുളത്തൂർ പഞ്ചായത്തിൽ ആരംഭിച്ച ജനകീയ അടുക്കളയ്ക്ക് ആവശ്യമായ ഭക്ഷ്യ ഉല്പന്നങ്ങൾ സിപിഐ കുളത്തൂർ ലോക്കൽ കമ്മിറ്റി സംഭരിച്ച് നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുപുറം സജി പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രന് ഉല്പന്നങ്ങൾ കൈമാറി.
പഞ്ചായത്ത് സെക്രട്ടറി ഹരിൻബോസ്, സിപിഐ ലോക്കൽ കമ്മറ്റിയംഗങ്ങളായ സി പ്രേംകുമാർ, സബീഷ് സനൽ, ജയരാജ്, ഹരിദാസ്, അജയഘോഷ്, പ്രശാന്ത്, ജസ്റ്റിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന നിർദ്ധനരും നിരാലംബരുമായവർക്കുമുള്ള ഭക്ഷ്യധാന്യ കുംടുംബ കിറ്റ് വിതരണം ആരംഭിച്ചു. 3712 കുംടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ചെങ്കവിള ഡിവിഷനിൽ ഉൾപ്പെട്ട എട്ട് വാർഡുകളിലും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഡിവിഷൻ മെമ്പറും സിപിഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറിയേറ്റംഗവുമായ പി പി ഷിജു കീഴത്തോട്ടം വാർഡിൽ കിറ്റുകൾ വിതരണം ചെയ്ത് നിർവ്വഹിച്ചു. കിസാൻ സഭ ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് അവശ്യസാധനങ്ങൾ നൽകി. കിസാൻ സഭ മണ്ഡലം ജോയിന്റ് സെക്രട്ടറി സിജു മരങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ എ. റഹീമിന് കൈമാറി. സിപിഐ ലോക്കൽ കമ്മിറ്റി അംഗം കെ ഹരികുമാർ, പഞ്ചായത്ത് അംഗങ്ങളായ മനിലാ ശിവൻ, സുജാത, കിസാൻ സഭ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് വിനോദ് ചക്രപാണിപുരം തുടങ്ങിയവർ പങ്കെടുത്തു.
എഐടിയുസി കോവളം മണ്ഡലം കമ്മിറ്റിയുടെ മാസ്ക് വിതരണം സി പി ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു
സിപിഐ ഉഴമലയ്ക്കൽ എൽസിയിലെ എലിയാവൂർ കുണ്ടയത്ത്കോണം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ തൊഴിൽ നഷ്ടപ്പെട്ട് പ്രയാസമനുഭവിക്കുന്ന പ്രദേശത്തെ എൺപതോളം കുടുംബങ്ങൾക്ക് പച്ചക്കറി വിതരണം നടത്തി. സിപിഐ അരുവിക്കര മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ വിതരണോദ്ഘാടനം നടത്തി. എലിയാവൂർ വാർഡ് മെബർ മനിലാ ശിവൻ, ലോക്കൽ കമ്മിറ്റി അംഗം സിജു മരങ്ങാട്, സിപിഐ കുണ്ടയത്ത്കോണം ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോൻ, എഐവൈഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി അംഗം ഷൈൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കിസാന്‍സഭ വട്ടിയൂര്‍ക്കാവ് നെട്ടയം എന്നീ ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ ശേഖരിച്ച ഭക്ഷ്യോല്പന്നങ്ങള് നഗരസഭയുടെ ആഭിമുഖ്യത്തില്‍ വാഴോട്ടുകോണം കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ കാച്ചാണി വാര്‍ഡ് കൗണ്‍സിലര്‍ ബാലന് ഏറ്റുവാങ്ങി. കിസാന്‍സഭ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കാവല്ലൂര്‍ കൃഷ്ണന് നായര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി എം സി സുരേന്ദ്രന്, മണ്ഡലം വൈസ് പ്രസിഡന്റ് കെ കരുണാകരന് നായര്‍, വട്ടിയൂര്‍ക്കാവ് ലോക്കല്‍ സെക്രട്ടറി ജി ദീപു, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഹരികുമാര്‍ എന്നിവര്‍ ഭക്ഷ്യോല്പന്നങ്ങള് ശേഖരിക്കുന്നതിന് നേതൃത്വം നല്കി.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ നൽകുന്നു
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.