സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി അന്തരിച്ചു

Web Desk

ബിഹാര്‍

Posted on August 02, 2020, 11:00 pm

സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറിയും ദേശീയ എക്സിക്യുട്ടീവ് അംഗവുമായ സത്യനാരായണ്‍ സിങ് (76) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. ബിഹാറിലെ ഖഗരിയ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. ബിഹാര്‍ നിയമസഭാംഗമായി പ്രവര്‍ത്തിച്ചു.

2010ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. ബഗല്‍പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ജൂലൈ 26ന് കോവിഡ് ബാധിതനായതിനെത്തുടര്‍ന്ന്  ബിഹാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യനാരായണ്‍ സിങ്ങിനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്കുമുമ്പ് പട്ന എയിംസിലേക്ക് മാറ്റി. ഒമ്പതുമണിയോടെയായിരുന്നു അന്ത്യം.

ലോക്സഭയിലേക്കും ഇദ്ദേഹം മത്സരിച്ചിരുന്നു. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്.

സത്യ നാരായൺ സിങിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ്‌ വിശ്വം എന്നിവർ അനുശോചിച്ചു.

 

 

 

 

Sub: CPI Bihar state sec­re­tary passed away