June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

സിപിഐ മതനിരപേക്ഷ സംഗമത്തിന്റെ പ്രചരണാർത്ഥം വിളംബരജാഥ നടത്തി

By Janayugom Webdesk
February 17, 2020

സിപിഐ വളാഞ്ചേരി എൽസിയുടെ ആഭിമുഖ്യത്തിൽ വിളംബരജാഥ നടത്തി. വ്യാഴാഴ്ച കാടാമ്പുഴയിൽ വച്ചു നടക്കുന്ന സിപിഐ മതനിരപേക്ഷ സംഗമത്തിന്റെ പ്രചരണാർത്ഥമാണ് വളാഞ്ചേരിയിൽ വിളംബരജാഥ നടത്തിയത്. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ടാണ് സിപിഐ കോട്ടക്കൽ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കാടാമ്പുഴയിൽ മതനിരപേക്ഷസംഗമം നടത്തുന്നത്.

സഖാവ് ഗോവിന്ദ് പൻസാരെ രക്തസാക്ഷി ദിനമായ ഫെബ്രുവരി 20 നാണ് പരിപാടി നടക്കുക. പ്രൊഫസർ പി ഗൗരി, എപി അഹമ്മദ് മാസ്റ്റർ, അഷ്‌റഫലി കാളിയത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. സിപിഐ വളാഞ്ചേരി എൽസി സെക്രട്ടറി വിപിഎ സലാമിന്റെ നേതൃത്വത്തിലാണ് വിളംബരജാഥ നടന്നത്. സികെ സലാം, ഇബ്രാഹിം കൊളമംഗലം, പി കെ വിജേഷ്, വാസു, അസീസ് തുടങ്ങിയവർ ജാഥയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.