ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. വികാസ്‌പുരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും മലയാളിയുമായ ഷിജോ വര്‍ഗീസ് കുര്യന്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം വാസിര്‍പൂര്‍ മണ്ഡലത്തില്‍ ദേവേന്ദ്ര കുമാര്‍ പത്രിക സമര്‍പ്പിച്ചിരുന്നു.
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പത്രികാ സമര്‍പ്പണത്തില്‍ സാന്നിധ്യമായി. ആദര്‍ശ്‌നഗര്‍-സഞ്ജീവ് കുമാര്‍, പാലം-ദിലീപ് കുമാര്‍, ഓഖ്‌ല‑എസാമുല്‍ ഹസന്‍, മെഹ്‌റോളി-ഇര്‍ഷാദ് ഖാന്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ആകെ 12 മണ്ഡലങ്ങളിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. സിപിഐ ആറ് മണ്ഡലങ്ങളിലും സിപിഐ (എം), സിപിഐ (എംഎല്‍), ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ രണ്ടു വീതം മണ്ഡലങ്ങളിലും മത്സര രംഗത്തുണ്ട്.
പത്രികാ സമര്‍പ്പണത്തിന്റെ അവസാന തിയതി ഇന്നാണ്. സൂക്ഷ്മ പരിശോധന നാളെയും, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 20ഉം ആണ്. മൊത്തം 70 മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ 12 എണ്ണം സംവരണ മണ്ഡലമാണ്. ഫെബ്രുവരി അഞ്ചിന് വിധിയെഴുതും, എട്ടിനാണ് വോട്ടെണ്ണല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.