Web Desk

തിരുവനന്തപുരം:

January 26, 2021, 8:00 am

സിപിഐ ഇന്ന് ഭരണഘടനാ സംരക്ഷണദിനം ആചരിക്കും

Janayugom Online

സിപിഐ ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം ഇന്ന് റിപ്പബ്ലിക് ദിനത്തിൽ ഭരണഘടന സംരക്ഷണ ദിനം ആചരിക്കും. സംസ്ഥാനത്തെ പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തി ഭരണഘടന സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കും. ഭരണഘടനാ സംരക്ഷണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിൽ രാവിലെ 10 മണിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദേശീയ പതാക ഉയർത്തി നിർവഹിക്കും.

സംഘപരിവാർ നമ്മുടെ ഭരണഘടനയിൽ നിന്ന് മതേതരത്വമെന്ന വാക്ക് എടുത്തു മാറ്റാൻ ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ഗോൾവാൾക്കറും, സവർക്കറും ഹിന്ദു രാഷ്ട്രത്തിൽ മുസ്ലീങ്ങൾക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. നമ്മുടെ ഭരണഘടനയുടെ സംരക്ഷണത്തിനും ഇന്ത്യയുടെ മതേതരത്വം നിലനിർത്തുന്നതിനും ഒന്നിച്ചു നിന്നുള്ള പോരാട്ടം ശക്തിപ്പെടുത്തണം.

ഗവർണർമാരെ ഉപയോഗിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ പ്രമേയങ്ങളെ തന്നെ വെല്ലുവിളിക്കാൻ ഇന്നു നടക്കുന്ന പരിശ്രമങ്ങൾ എതിർത്തു തോൽപ്പിച്ചേ മതിയാകൂ. ഇന്ന് നമ്മൾ നിശ്ശബ്ദരായാൽ നാളെ നമ്മുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുത്തേക്കാം. ഒടുവിൽ ഭരണഘടന തന്നെ മാറ്റി എഴുതിയേക്കാം. അത്തരം പ്രതിസന്ധികളിലേക്ക് പോകുന്നതിനു മുമ്പ് നമുക്ക് നമ്മുടെ സംവിധാനത്തെ, നമ്മുടെ ഭരണഘടനാ മൂല്യങ്ങളെ, സർവോപരി ഇന്ത്യയെന്ന ബഹുസ്വര ആശയത്തെ വീണ്ടെടുക്കണം. അതിനായുള്ള സമരത്തിൽ ഓരോരുത്തരും അണിചേർന്നുകൊണ്ടായിരിക്കണം ഭരണഘടനാ സംരക്ഷണത്തിന്റെ പാതയിലേക്ക് നമ്മൾ നടന്നടുക്കേണ്ടതെന്ന് കാനം പ്രസ്താവനയിൽ പറഞ്ഞു.

ENGLISH SUMMARY: cpi cel­e­brate this day as con­sti­tu­tion­al day

YOU MAY ALSO LIKE THIS VIDEO