ഇരുപത്തിരണ്ട് മനുഷ്യജീവനുകൾ നഷ്ടപ്പെടാനിടയാക്കിയ ഡൽഹി കലാപത്തിന്റെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഡൽഹിയിൽ അക്രമസംഭവങ്ങൾ തുടരുന്നതിൽ സെക്രട്ടേറിയറ്റ് ഉൽക്കണ്ഠ രേഖപ്പെടുത്തി. പൗരത്വ നിയമാനുകൂലികൾ എന്ന പേരിൽ അക്രമം നടത്തുന്നവർ ബിജെപി, ആർഎസ്എസ് ഗുണ്ടകളല്ലാതെ മറ്റൊരുമല്ല. മരണസംഖ്യ 22 ആയി ഉയർന്നു. ഗുരുതര പരിക്കേറ്റ കൂറേപേർ ആശുപത്രികളിൽ ചികിത്സയിലാണ്. ബിജെപിയുടെ അസഹിഷ്ണുതാ മനോഭാവത്തെയും ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വച്ചുള്ള സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ നീക്കങ്ങളെയും സെക്രട്ടേറ്റിയറ്റ് അപലപിച്ചു.
ആർഎസ്എസ്-ബിജെപി ഗുണ്ടകൾ കൊലപാതകങ്ങളും തീപിടിത്തം, ഭീഷണിപ്പെടുത്തൽ എന്നിവയും തുടരുമ്പോൾ പോലീസ് നിശബ്ദ കാഴ്ചക്കാരായി നില്ക്കുകയായിരുന്നു. ദേശീയ തലസ്ഥാനത്ത് നടന്ന അസാധാരണമായ അതിക്രമങ്ങൾക്കും ഡൽഹി പോലീസ് കാട്ടിയ കടുത്ത അലംഭാവത്തിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാത്രമാണ് ഉത്തരവാദി. സുപ്രീംകോടതി സ്വമേധയാ പ്രശ്നത്തിൽ ഇടപെട്ട് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും സൈന്യത്തെ വിന്യസിക്കുന്നത് പരിഗണിക്കണമെന്നുമാണ് സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.
ആർഎസ്എസ്-ബിജെപി തെമ്മാടിക്കൂട്ടങ്ങളുടെ അക്രമങ്ങളുടെ ഇരകളാകുന്നതിൽ നിന്ന് ന്യൂനപക്ഷ സമുദായ ജനങ്ങളെ സംരക്ഷിക്കാനും അതിക്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും മുഴുവൻ ആളുകളും തയ്യാറാകണമെന്ന് സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
English Summary; CPI Central Secretariat says Amit Shah is responsible for the Delhi issue
YOU MAY ALSO LIKE THIS VIDEO