Web Desk

ന്യൂഡൽഹി

January 29, 2020, 8:41 am

എയർ ഇന്ത്യയെ വിൽക്കാനുള്ള ശ്രമം പുനഃപരിശോധിക്കണം: സിപിഐ

Janayugom Online

എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സിപിഐ ദേശീയ സെക്രട്ടറിയേറ്റ്. ദേശീയ താൽപര്യം നോക്കാതെയുള്ള തീരുമാനം പുനഃപരിശോധിക്കണം. എയർ ഇന്ത്യയുടെ 100 ശതമാനവും നിക്ഷേപിച്ചിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും 50 ശതമാനം ഓഹരിയുള്ള എയർ ഇന്ത്യ സാറ്റ്സ് എയർപ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമാണ് വിൽക്കാനുദ്ദേശിക്കുന്നത്.

എയർ ഇന്ത്യയെ വിൽക്കാനുള്ള സർക്കാർ ശ്രമം നേരത്തെയും പരാ‍ജയപ്പെട്ടിരുന്നു. 60,074 കോടി കടത്തിലായിരുന്ന എയർ ഇന്ത്യയുടെ കടം ഇപ്പോൾ 23,286 കോടിയായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 37,000 കോടി രൂപ കിഴിവ് നൽകി സർക്കാർ സ്വകാര്യ ലേലത്തിനായി വച്ചിരിക്കുന്നത്. ലാഭത്തെ സ്വകാര്യവത്കരിക്കാനും നഷ്ടത്തെ ദേശീയവത്കരിക്കാനുമാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: CPI com­ment­ed on air india sale issue

You may also like this video