വീടും ഭൂമിയും ഇല്ലാതെ കഴിയുന്ന പാവങ്ങളുടെ സങ്കടം മതിൽ കെട്ടിമറയ്ക്കാനാവില്ലെന്ന് നരേന്ദ്ര മോഡിയും യെഡിയൂരപ്പയും അറിയണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം പി. ഭവനരഹിതരായ പാവങ്ങൾക്ക് വീടും ഭൂമിയും നൽകണമെന്ന ആവശ്യവുമായി കർണാടകയിൽ നടക്കുന്ന 60 ദിനപദയാത്രയിൽ പങ്കെടുത്ത ബിനോയ് വിശ്വം, ബെല്ലാരി ജില്ലയിലെ ബളിഗന്നൂർ ഗ്രാമത്തിൽ നൽകിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പാവപ്പെട്ടവരെയും ദരിദ്രരെയും മറച്ചുവയ്ക്കാനുള്ള മതിലുകളല്ല അവരെ ഉന്നതിയിലെത്തിക്കാനുള്ള പദ്ധതികളാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി രണ്ടിന് ആരംഭിച്ച ‘സൂര്യഗാഗി കോട്ടി ഹെഗ്ഗെ’ (ഭവനരഹിതർക്കുവേണ്ടി ഒരു കോടി ചുവടുകൾ) എന്ന് നാമകരണം ചെയ്യപ്പെട്ട പ്രക്ഷോഭ പദയാത്ര 937 കിലോമീറ്ററാണ് 60 ദിനംകൊണ്ട് സഞ്ചരിക്കുന്നത്. ഈ ദൂരം താണ്ടാൻ ഒരാൾ ഒരു കോടി 45 ലക്ഷത്തി അറുപതിനായിരം ചുവട് വയ്ക്കേണ്ടി വരുമെന്ന് പദയാത്ര നേതാവും സംസ്ഥാന സെക്രട്ടറിയുമായ സാഥിസുന്ദരേഷ് പറഞ്ഞു. കർണ്ണാടക സിപിഐ പദയാത്ര 19-ാം ദിവസത്തിലേക്ക് കടന്നു.
English Summary: cpi conduct 60 days padayathra
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.