June 5, 2023 Monday

Related news

September 9, 2022
January 19, 2020
December 29, 2019
December 28, 2019
December 27, 2019
December 24, 2019
December 24, 2019
December 24, 2019
December 23, 2019
December 22, 2019

ബിനോയ് വിശ്വം എംപിയെ കസ്റ്റഡിയിലെടുത്തതിൽ  മാനന്തവാടിയിലും സിപിഐ പ്രതിഷധം

Janayugom Webdesk
December 21, 2019 7:40 pm
മാനന്തവാടി: കർണsകയിലെ മംഗലാപുരത്ത് പ്രകടനം നടത്തിയ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, കർണ്ണാടക സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ് തുടങ്ങിയ നേതാക്കളെയും കഴിഞ്ഞ ദിവസം വാർത്തയെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്ത പോലീസ്  നടപടിയിൽ  പ്രതിഷേധിച്ച് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽപ്രകടനം നടത്തി. പൗരത്വ നിയമത്തിനെതിുരെ നടക്കുന്ന പ്രതിഷേധങ്ങളെ നിരോധനാജ്ഞ പ്രഖ്യാപിച്ചും മാധ്യമങ്ങൾക്ക് കുച്ച് വിലങ്ങിട്ടും മർദന മുറകൾ ഉപയോഗിച്ചും നേതാക്കളെ അറസ്റ്റ് ചെയ്തും അടിച്ചമർത്താനാണ് കേന്ദ്ര സർക്കർക്കാരും ബിജെപിയും ശ്രമിക്കുന്നത്.
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടങ്കലിലാക്കുകയും ചെയ്തു. കർഫ്യൂ പ്രഖ്യാപിച്ചും ലാത്തിച്ചാർജ്ജും ടിയർഗ്യാസും പ്രയോഗിച്ചും പ്രതിഷേധം അടിച്ചൊതുക്കാമെന്നത് അരും കരുതരുതെന്നും നേതാക്കൾ പറഞ്ഞു. പ്രകടനത്തിന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, ജില്ലാ കമ്മറ്റി അംഗം രജിത്ത് കമ്മന, കെ.സജീവൻ, വി.വി ആന്റണി, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.