Web Desk

തിരുവനന്തപുരം

February 11, 2020, 8:06 am

കേന്ദ്ര ബജറ്റിനെതിരെ പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് സിപിഐ

Janayugom Online

കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കാന്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
ഫെബ്രുവരി 18ന് നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് മുന്നിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട് സംസ്ഥാന കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചതായി സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1946‑ല്‍ റോയല്‍ ഇന്ത്യന്‍ നേവി നടത്തിയ നാവിക കലാപത്തിന്റെ വാര്‍ഷിക ദിനമായ ഫെബ്രുവരി 22 മുതല്‍ ഭഗത്‌സിംഗിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 വരെ സിപിഐ നടത്തുന്ന ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. 22 ന് രാവിലെ തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനം നടക്കും.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച ദിനമായ ഫെബ്രുവരി 21 ന് ആശയ പ്രചരണ ദിനമായി ആചരിക്കാനും സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.