Web Desk

പനമരം

April 27, 2020, 2:16 pm

കറുവ ദ്വീപിൽ ചങ്ങാടം ഉപയോഗിച്ച് മീൻപിടുത്തം നടത്തിയവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണം; സിപിഐ

Janayugom Online

കുറുവ ഡിഎംസിയുടെ ചങ്ങാടം ഉപയോഗിച്ച് മീൻപിടുത്തം നടത്തിയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആരോപണ വിധോയരെ പുറത്ത് നിർത്തി അന്വേഷണം നടത്തണമെന്നും സിപിഐ മാനന്തവാടി ലോക്കൽ കമ്മറ്റി അവശ്യപ്പെട്ടു.24 മണിക്കൂറും സെക്യൂരിറ്റിയും സി.സിക്യാമറയും സ്ഥാപിച്ച സ്ഥലത്താണ് കുറുവ ദ്വീപിൽ വിനോദ സാഞ്ചര വകുപ്പിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച്  ജീവനക്കാരൻ തന്നെ മീൻപിടുത്തം നടത്തിയെന്ന് അരോപണം ഉയർന്നിരിക്കുന്നത്.

കുറുവ  ദ്വീപിനുള്ളൽ രാത്രി കാലങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ മൃഗവേട്ടയും വ്യാജവാറ്റു നടക്കുണ്ടന്നും സൂചനയുണ്ട്. രാത്രി കാലങ്ങളിലാണ് മീൻപിടുത്തം നടക്കുന്നത്. ലോക് ഡൗണിനെ തുടർന്ന് ചങ്ങാട സർവീസ് നിർത്തിയിരിക്കുയാണ്. കഴിഞ്ഞ ദിവസമാണ് ഡിഎംസിയുടെ ചങ്ങാടം ഉപയോഗിച്ച് മീൻപിടുത്തം നടന്നത്.

കെട്ടിയിട്ടിരുന്ന ചങ്ങാടം അഴിഞ്ഞ് കിടന്ന നിലായിരുന്നുവെന്ന് സെക്യൂരിറ്റി അറിയിച്ചതായും സിസി ക്യാമറ ഇടിമിന്നൽ സമയത്ത് ഓഫ് ചെയ്തു വെയ്ക്കറുണ്ടന്നും നിരവധി ജീവനക്കാരൻ ചങ്ങാടത്തിൽ മീൻ പിടിച്ചതായി പ്രദേശവാസികൾ ഫോണിൽ പരാതി പറഞ്ഞതായും കുറുവ ഡിഎം.സിമാനേജർ സമ്മതിക്കുന്നുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി നിയമലംഘനം നടത്തിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ മാനന്തവാടി ലോക്കൽ കമ്മറ്റി ആവിശ്യപ്പെട്ടു. കെ.പി വിജയൻ അധ്യക്ഷത വഹിച്ചു.കെ സജീവൻ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, എം ബാലകൃഷ്ണൻ, ശശി മുട്ടൻങ്കര, ഷിലാ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

you may also like this video;