Web Desk

ന്യൂഡൽഹി

December 15, 2020, 10:18 pm

കർഷകർക്ക് ഐക്യദാർഢ്യവുമായി ഡൽഹിയിൽ സിപിഐ പ്രകടനങ്ങള്‍

Janayugom Online
കർഷക വിരുദ്ധ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സിപിഐ ഡൽഹിയിൽ നടത്തിയ പ്രതിഷേധ പ്രകടനം

കർഷക വിരുദ്ധ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടും ദേശീയ പ്ര­ക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും ഡൽഹിയിൽ വര്‍ഗബഹുജന സംഘടനകളുടെ ഐക്യദാർഢ്യസമരം നടന്നു.

ഷാഹിദ് പാർക്കിൽ നടന്ന സമരത്തിൽ എഐടിയുസി, എഐവൈഎഫ്, എഐഎസ്എഫ്, എൻഎഫ്ഐഡബ്ല്യു, ഡൽഹി മഹിളാ ഫെഡറേഷൻ, സിഐടിയു, എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഡിഡബ്ല്യുഎ, എഐഎസ്എ, കെവൈഎസ്, ഇപ്റ്റ, പിഡബ്ല്യുഎ, എഐടിയുസിസി തുടങ്ങി അമ്പതോളം സംഘടനകളുടെ പ്രാതിനിധ്യമുണ്ടായി.

എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, ദേശീയ മഹിളാ ഫെഡറേഷൻ ജനറല്‍ സെക്രട്ടറി ആനി രാജ, എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശരി, എഐവൈഎഫ് ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി ശശി ഗൗതം, ഡൽഹി മഹിളാ ഫെഡറേഷൻ സെക്രട്ടറി അൽക ശ്രീവാസ്തവ, മുകേഷ് കശ്യപ്, കെഹർ സിങ്, ബാബൻ കുമാർ സിങ് തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.

സിപിഐ സംസ്ഥാന കൗൺസിലിന്റെ ആഹ്വാനപ്രകാരം നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സീമപുരിയിലും സൗത്ത് വെസ്റ്റ് ഡൽഹിയിലും ലക്ഷ്മി നഗർ മെട്രോ സ്റ്റേഷനിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു.

സീമപുരിയിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രാജ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം രാം പ്രസാദ് ആത്രി, പുട്ടു ലാൽ എന്നിവർ നേതൃത്വം നല്‍കി. ലക്ഷ്മി നഗറിൽ പാർട്ടി ജില്ലാ സെക്രട്ടറി കെഹർ സിങ്, ശശി ഗൗതം എന്നിവർ സംസാരിച്ചു.

Eng­lish sum­ma­ry: CPI in sol­i­dar­i­ty with farmers
You may also this video: